10:59am 12 November 2026
NEWS
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗികപീഡന പരാതി നൽകിയ യുവതിയെ അവഹേളിച്ച കേസിൽ സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം
19/12/2025  01:31 PM IST
nila
 രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈം​ഗികപീഡന പരാതി നൽകിയ യുവതിയെ അവഹേളിച്ച കേസിൽ സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ പീഡനപരാതി നൽകിയ യുവതിയെ അവഹേളിച്ചെന്ന കേസിൽ കോൺഗ്രസ് നേതാക്കളായ സന്ദീപ് വാര്യർക്കും രജിത പുളിയ്ക്കലിനും മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇനി സമാന സ്വഭാവമുള്ള കേസുകളിൽ പ്രതികളാകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന സമയങ്ങളിൽ ഹാജരാകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി മുന്നോട്ടുവച്ചത്.

പരാതിക്കാരിയെ അപമാനിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടില്ലെന്നും, ഒരു വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട ചിത്രം മാത്രമാണ് പ്രസിദ്ധീകരിച്ചതെന്നും കോടതിയിൽ സന്ദീപ് വാര്യർ വ്യക്തമാക്കി. താനൊരു സ്ത്രീയായതിനാൽ പരാതിക്കാരിയെ അവഹേളിക്കുന്ന തരത്തിലുള്ള ഒരു നടപടിയും താൻ സ്വീകരിച്ചിട്ടില്ലെന്നായിരുന്നു രജിത പുളിയ്ക്കൽ തന്റെ വാദത്തിൽ കോടതിയെ അറിയിച്ചത്.

ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ആദ്യ ബലാത്സംഗക്കേസിൽ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി. ജനുവരി ഏഴുവരെ വിലക്ക് തുടരുമെന്നാണ് ഉത്തരവ്. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെയാണ് പരിഗണിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img